28-April-2023 -
By. Business Desk
കൊച്ചി:ഡിഫന്‍ഡര്‍ ശ്രേണിയിലെ ആഢംബര വാഹനമായ ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് ഉള്‍പ്പടെ പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. 368 SI ഡബ്ല്യു ഡിഫന്‍ഡര്‍ 130 വി8നും പുതിയ പാരമ്പര്യ പ്രചോദിത കണ്‍ട്രി എക്സ്റ്റീരിയര്‍ പാക്കോടുകൂടിയ ഡിഫന്‍ഡര്‍ 110നും ഒപ്പമാണ് ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ടും ഡിഫന്‍ഡര്‍ നിരയിലേക്ക് എത്തുന്നത്. ഇതോടെ ഡിഫന്‍ഡര്‍ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്‌സുകളും ലഭ്യമാക്കുകയാണ് കമ്പനി. പുതിയ ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട്, ആഡംബരപൂര്‍ണമായ ഇന്റീരിയര്‍ സ്‌പെയ്‌സും ഓള്‍ടെറൈന്‍ ശേഷിയുമുള്ളതാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.അഞ്ച് സീറ്റുകളുമായെത്തുന്ന വാഹനം സാഹസികമായ പര്യവേക്ഷണത്തിന് വലിയ സാധ്യതകള്‍ നല്‍കുകയാണ്. വൈദഗ്ധ്യവും പ്രായോഗികതയും ആഗ്രഹിക്കുന്ന പര്യവേക്ഷകര്‍ക്ക് എല്ലാ സാഹസികതയും ഇത് അനായാസമാക്കുന്നു.
ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, കാര്‍പാത്തിയന്‍ ഗ്രേ, ഈഗര്‍ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഉന്നത നിലവാരമുള്ള സ്‌ക്രാച്ച് റസിസ്റ്റന്റ് മോഡല്‍ ആവശ്യമുള്ളവര്‍ക്ക് സാറ്റിന്‍ പ്രൊട്ടക്ടീവ് ഫിലിമിം ലഭ്യമാണ്. ഡിഫന്‍ഡറിന്റെ തെളിയിക്കപ്പെട്ട ഇന്റലിജന്റ് ഓള്‍വീല്‍ െ്രെഡവ് സിസ്റ്റം ആന്‍ഡ് ടെറൈന്‍ റെസ്‌പോണ്‍സ് തടുക്കാനാവാത്ത 4ഃ4 കഴിവും അതോടൊപ്പം ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്‌സുകളും പുതിയ മോഡലിന്റെയും ഭാഗമാണ്. അത്യാധുനിക ഓഫ് റോഡ് െ്രെഡവിങ് സാങ്കേതികവിദ്യകള്‍ ഏത് ഭൂപ്രകൃതിയിലും സുഗമമവും സുരക്ഷിതവുമായ െ്രെഡവിംഗ് ഉറപ്പുനല്‍കുന്നു. ഇതിനുപുറമെ ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍ 430 എംഎം വരെ ആര്‍ട്ടിക്കുലേഷനും 900 എംഎം വരെ വേയ്ഡിങ്ങും നല്‍കുന്നു. ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് പി 400 പെട്രോള്‍, ഡി 300 ഡീസല്‍ ഇഞ്ചനീയം പവര്‍ എന്നിവയില്‍ ലഭ്യമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.